സുഭാഷിതം -൬

Author: Mahesh /

"അപ്രകടീകൃത ശക്തി ശക്ത്യോപി
ജനസ് തിരസ്ക്രിയാം ലഭതേ
നിവസന്‍ അന്ദര്‍ധാരുണീ ലംഘ്യോ
വഹ്നിര്‍ നതു ജ്വലിത:"



അര്ത്ഥം :

ശക്തിശാലിയെങ്കിലും തന്‍റെ ശക്തിയെ യഥാ സമയം പ്രകടിപ്പിക്കാത്തവന്‍ അപമാനിതനായി തീരുന്നു.മരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അഗ്നി നിസ്സാരനെങ്കിലും ജ്വലിക്കാന്‍ തുടങ്ങിയാല്‍ ഒരിക്കലും നിസ്സാരനല്ല.





സുഭാഷിതം -5

Author: Mahesh /

"കൃതപ്രത്യുപകാരോഹി
വണിക് ധര്‍മ്മോ സാധുതാ
തത്രാപി യേന കുര്‍വന്തി
പശവസ്തേ മാനുഷ:"



അര്ത്ഥം :

ഒരാള്‍ ചെയ്ത ഉപകാരത്തിനു പ്രത്യുപകാരം ചെയ്യുന്നത് ഒരു വ്യാപാരിയുടെ ചുമതലയാണ്. അത് സജ്ജനങ്ങളുടെ ലക്ഷണമല്ല.
(സജ്ജനങ്ങളുടെ ലക്ഷണം ഒന്നുംപ്രതീക്ഷിക്കാതെ ഉപകാരം ചെയ്യുന്നതാണ്).
പ്രത്യുപകാരം പോലും ചെയ്യാത്തവര്‍ മനുഷ്യരല്ല,അവര്‍ മൃഗങ്ങളാണ്.

സുഭാഷിതം -4

Author: Mahesh /

"ഉത്സാഹോ ബാലവാനാര്യ
നാസ്ത്യുത്സാഹാത് പരം ബലം
സോത്സാഹസ്യ ഹി ലോകേഷു
ന കിഞ്ചിദപി ദുഷ്കരം "


അര്ത്ഥം :
അല്ലയോ ശ്രേഷ്ഠ! ഉത്സാഹം ശക്തിയുള്ളതാണ്. ഉത്സാഹത്തേക്കാള്‍ വലിയ ബലം ഇല്ല. ഉത്സാഹം ഉള്ളയള്‍ക്ക്, ദുഷ്ക്കരമായി ഒന്നുമില്ല.

സുഭാഷിതം -3

Author: Mahesh /


"ആയുര്‍ കര്‍മ്മ വിത്തം
വിദ്യാ നിധനമേവച
പന്ജൈതേ നനു കല്പ്യന്തേ
ഗര്‍ഭഗത്വേന ദേഹിനാം"

അര്ത്ഥം :

ഒരാളുടെ ആയുസ്സ്‌ ,അയാളുടെ കര്‍മ്മ മണ്ഡലം, സമ്പത്ത്‌, വിദ്യാഭ്യാസം, മരണം എന്നീ 5 കാര്യങ്ങള്‍ നമ്മുടെകയ്യിലല്ല. ഇതൊക്കെ ജനിക്കുന്നതിനു മുന്പേ തന്നെ തീരുമാനിക്കപ്പെടുന്നതാണ്.

സുഭാഷിതം -2

Author: Mahesh /

"അപകാരിഷു മാ പാപം
ചിന്തയസ്വ മഹാമതേ
സ്വയമേവ ഹി നശ്യന്തി
കൂലജാതാ ഇവ ധ്രുമ: "


അര്ത്ഥം :

അല്ലയോ മഹാമതേ , ബുദ്ധിശാലി ,എന്നും പീഡനം ചെയ്യുന്ന വ്യക്തിയെ കുറിച്ചു ചിന്തിച്ചു നാം നമ്മുടെ ജീവിതംപാഴാക്കരുത്. അവര്‍ സ്വയം നശിച്ചു പോകും, നദിയുടെ അറ്റത്തുള്ള മരങ്ങളെപോലെ അവര്‍ താനേ കടപുഴകും .

സുഭാഷിതം - 1

Author: Mahesh /

"അര്‍ഥാനാമാര്‍ജനേ ദുഃഖം
ആര്‍ജിതാനാം തുരക്ഷണേ
ആയേ ദുഃഖം വ്യയേ ദുഃഖം
അര്‍ഥ കിം ദുഃഖ ഭാജനം "


അര്‍ത്ഥം :

സമ്പത്ത് ആര്‍ജിക്കാന്‍ വേണ്ടി നാം ദുഃഖിക്കുന്നു. ആര്‍ജിച്ച സമ്പത്ത് സംരക്ഷിക്കാനും നാം ദുഃഖിക്കുന്നു. (സമ്പത്ത് മോഷ്ടാക്കള്‍ കവരുമോ എന്നിങ്ങനെ ഭയം നിമിത്തമുള്ള ദുഃഖം) . അതായത്, സമ്പാദിക്കാനും നാം ദുഃഖിക്കുന്നു, ചിലവാക്കുമ്പോഴും നാം ദുഃഖിക്കുന്നു. ചുരുക്കിപറഞ്ഞാല്‍ - സമ്പത്താണ്‌ ദുഖത്തിന് കാരണം.